ലോക്ക്ടൗൺ ഇ പാസ്സ് ആരൊക്കെ അപേക്ഷിക്കണം ആർക്കൊക്കെ അപേക്ഷിക്കേണ്ട | Lockdown E pass Who should apply and who should not apply

പാസ്സിനായി അപേക്ഷിച്ചിട്ട് ലഭിക്കാതെ ഇരിയ്ക്കുന്നവർ അറിയുക. നിസ്സാര കാര്യത്തിന് പോലും ഇ പാസ്സ് അപേക്ഷ അയച്ചവരുണ്ട് ആയിരക്കണക്കിനപേക്ഷകളാണ് ഇതുവരെ ലഭ്യമായിക്കൊണ്ടിരിയ്ക്കുന്നത്. 

അതിനാലാണ് പൊലീസ് അവരുടെ ഫേസ്‌ബുക്ക് പേജിൽ ആരൊക്കെ ഇ പാസ്സിനപേക്ഷിയ്ക്കണം ആരൊക്കെ അപേക്ഷിയ്ക്കണ്ടയെന്ന് വിശദമാക്കിയിരിയ്ക്കുന്നത് . 

ആ വിശദീകരണമിങ്ങനെ 

'ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും കയ്യിൽ കരുതുക
ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും.
അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്.
തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം കയ്യിൽ കരുതീയൽ മതി.അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.
ആശുപത്രി യാത്രകൾക്ക് പാസ് നിർബന്ധമല്ല എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
കയ്യിൽ കരുതുക.ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാം
അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട.'


Topic :
Lockdown E pass Who should apply and who should not apply


Post a Comment (0)
Previous Post Next Post