മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂൾ ഈ ബഷീർ അനുസ്മരണ ദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളെ യൂട്യൂബിന്റെ അഭ്രപാളികളിലേയ്ക്ക് പകർന്നപ്പോൾ അത് അതിമനോഹരമായി.
സെന്റ് തോമസ് സ്‌കൂളിലെ വിവിധ അധ്യാപകർ ബഷീർ കഥകളിലെ കഥാപാത്രങ്ങളായി മാറി. ' മാങ്കോസ്റ്റിൻ മധുരം' എന്നപേരിൽ യൂട്യൂബിൽ ഈ വീഡിയോ ദൃശ്യം കാണാം. അധ്യാപകരായ റിജോ ജോസഫ്, ടെസ്സി ടോം, ഷിജു ആന്റണി, സാബു തോമസ്, സനിൽ പി തോമസ്, സൗമ്യ സോമൻ, ടോണി പൗലോസ്, പി. വി. റജീന എന്നിവരാണ് ഓരോ കഥാപാത്രങ്ങൾക്കും ജീവൻ നല്കിയിരിയ്ക്കുന്നത്.
തിരക്കഥാ രചനയിലും അഭിനയത്തിലും നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ സെന്റ് തോമസ് സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ സാബു തോമസ്സാണ് സംവിധാനവും രചനയും നിർവ്വഹിച്ചത്. ഫോട്ടോഗ്രാഫിയിലും വീഡിയോ ചിത്രീകരണത്തിലും മലയാറ്റൂരിന്റെ മറ്റൊരു അഭിമാനമായ ശിവൻ മലയാറ്റൂരാണ് ക്യാമറ. എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് ആഷ്‌ലിനാണ്.
link : https://youtu.be/hRgNu_8QZ6M
